 പരിശോധനയിൽ വാഹന ഡ്രൈവർ മദ്യപിച്ചിരുന്നു

മറയൂർ: ആദിവാസി കോളനികളിൽ നിന്നും വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനായി പട്ടികവർഗ്ഗവികസന വകുപ്പ് നടപ്പിലാക്കുന്ന ഗോത്രസാരഥി പദ്ധതിയിലെ വാഹനം ടെസ്റ്റ് നടത്തിയിട്ടില്ലെന്നും ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതിനെ തുടർന്നും പൊലീസ് കസ്റ്റഡിയിലെത്തു. നെല്ലിപ്പെട്ടി ആദിവാസി കോളനിയിലേക്ക് മറയൂരിലെ വിദ്യാലയങ്ങളിൽ നിന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരുമായി പോയ കെ എൽ 06 ബി 8287 വാഹനമാണ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സി പി ഐ എം പ്രവർത്തകർ തടഞ്ഞ് നിർത്തി പൊലീസിനെ വിവരം അറിയിച്ചത്. മറയൂർ എസ് ഐ ജി അജയകുമാർ എത്തി പരിശോധന നടത്തിയപ്പോൾ മദ്യപിച്ചിടുണ്ടെന്നും വാഹനത്തിന് ഫിറ്റൻസ് ഇല്ലാത്തതിനെ തുടർന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകന്നേരം മൂന്നരയോടെയാണ് വിദ്യാർത്ഥികളുമായി ഗോത്ര സാരഥി വാഹനം പോകുന്നത് ശ്രദ്ധയിൽപ്പെട്ട് സി പി ഐ എം പ്രവർത്തകരും പ്രദേശവാസികളും തടഞ്ഞ് നിർത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനം കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് ഏഴുവിദ്യാർത്ഥികളെ മറ്റൊരു വാഹനത്തിൽ കോളനിയിലെത്തിച്ചു. വാഹനത്തിന്റെ ഡ്രൈവർ മറയൂർ ഗ്രാം സ്വദേശി എം എസ് മൂർത്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സി പി ഐ എം പ്രകടനം നടത്തി

കാട്ടുവഴികളിലൂടെ ആദിവാസി വിദ്യാർത്ഥികളെ സുരക്ഷിതമായി വീടുകളിലെത്തിക്കുന്നതിനായി പട്ടികവർഗ്ഗവകുപ്പ് നടത്തുന്ന ഗോത്രസാരഥി പദ്ധ ിയിൽ ഫിറ്റനസ് ഇല്ലാത്തതും മതിയായ രേഖകൾ ഇല്ലാത്ത വാഹനം അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി ഐ എം മറയൂർ സൗത്ത് നോർത്ത് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ മറയൂർ ടൗണിൽ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി മാരായ കെ രാജു, എസ് മണികണ്ഠൻ , എസ് ചന്ദ്രൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.