പുറപ്പുഴ: കരിങ്കുന്നം പഞ്ചായത്തിലെ മാലിന്യം പുറപ്പുഴ പഞ്ചായത്തിലെ കടാരക്കുഴിയിൽ നിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു.
കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് ഇരുപത് വർഷത്തോളമായി കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണ് ഒരാഴ്ച മുമ്പ് പുറപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചത്. നിരവധി ടിപ്പർ ലോറികളിലാണ് മാലിന്യം കൊണ്ടുവന്ന് സ്വകാര്യ ഭൂമിയിലെ റോഡിൽ തള്ളിയത്. ഇതിന് മുകളിൽ മണ്ണിട്ട് മൂടുകയും ചെയ്തു. പുറപ്പുഴ പഞ്ചായത്ത് അധികൃതരെ അറിയിക്കാതെ മറ്റൊരു പഞ്ചായത്തിലെ മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാണ് വിവാദമായത്. നിരവധി കിണറുകളും , തോടും ഉൾപ്പെടെ ജലശ്രോതസുകളുള്ള പ്രദേശമാണിത്. എത്രയും വേഗം മാലിന്യം നിക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇത് സംബന്ധിച്ച് പുറപ്പുഴ ഗ്രാമപഞ്ചായത്തിന് നാട്ടുകാർ പരാതി നൽകിയിരിക്കുകയാണ്.
കരിങ്കുന്നം പഞ്ചായത്തിന് നോട്ടീസ് നൽകി
അനധികൃതമായി മാലിന്യം നിക്ഷേപിച്ചതിനെതിരെ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പുറപ്പുഴ പഞ്ചായത്ത് സെക്രട്ടറി കരിങ്കുന്നും പഞ്ചായത്തിന് നോട്ടീസ് നൽകി. മാലിന്യം നിക്ഷേപിച്ച് സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടിമാണി, സെക്രട്ടറി കിഷോർ, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളസംഘം സന്ദർശിച്ചു.
ജില്ല കലക്ടർക്ക് പരാതിനൽകി.
കരിങ്കുന്നം പഞ്ചായത്തിന്റെ നടപടിക്കെതിരെ പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണി ജില്ലാ കലക്ടർക്ക് പരാതി നൽകി. മാലിന്യ നിക്ഷേപത്തിന് കരിങ്കുന്നം പഞ്ചായത്ത് സ്ഥലം കണ്ടെത്തണമായിരുന്നു. മാലിന്യം തള്ളിയവർതന്നെ കോരി മാറ്റണമെന്ന് ഏലിക്കുട്ടി മാണി പറഞ്ഞു. പ്രശ്നം ജോയീസ് ജോർജ് എം.പി, പി.ജെ.ജോസഫ് എം.എൽ.എ എന്നിവരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്. ജില്ലാശുചിത്വമിഷ്വന് പരാതി നൽകാനും പഞ്ചായത്ത് കമ്മിറ്റി തിരുമാനിച്ചിട്ടുണ്ട്.
മാലിന്യംനീക്കംചെയ്യണം: ഗ്രാമസഭ
കടാരക്കുഴിയിൽ നിക്ഷേപിച്ചമാലിന്യം അടിയന്ത്രിരമായി നീക്കംചെയ്യണമെന്ന് പുറപ്പുഴ പഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭയോഗം ആവശ്യപ്പെട്ടു.ഇതിനെതിരെ ഗ്രാമസഭയോഗത്തിൽ പ്രതിഷേധം അലയടിച്ചു.
മണ്ണായി മാറിയ മാലിന്യമാണ് നൽകിയത്.
മണ്ണായി മറിയ മാലിന്യമാണ് സ്വകാര്യ വ്യക്തിക്ക് നൽകിയതെന്ന് കരിങ്കുന്നും പഞ്ചായത്ത് പ്രസിഡന്റെ് ബിന്ദു ബിനു പറഞ്ഞു. കുഴിയായി കിടന്ന് വഴി നികത്താനാണ് ഇത് പഞ്ചായത്തിനോട് ആവശ്യപ്പെട്ടതെന്ന് പ്രസിഡന്റ് പറഞ്ഞു.