വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്ത് വഴിത്തലയിൽ പുതുതായി നിർമ്മിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 ന് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി മാണിയുടെ അദ്ധ്യക്ഷതയിൽ പി. ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.


എൽ.കെ.ജി. അഡ്മിഷൻ

തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിൽ 2019- 20 അദ്ധ്യയന വർഷത്തേയ്ക്കുള്ള എൽ.കെ.ജി. അഡ്മിഷൻ രജിസ്‌ട്രേഷൻ 1 മുതൽ ആരംഭിച്ചുവെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04862- 201896, 201858.

ജനറൽ ബോഡി യോഗം

ഇടുക്കി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ജനറൽ ബോഡി യോഗം 12ന് രാവിലെ 11 ന് കളക്ടറുടെ ചേമ്പറിൽ ചേരും.

ശിശുദിനാഘോഷ മത്സരങ്ങൾ വാഴത്തോപ്പിൽ

ഇടുക്കി: നവംബർ 14ന് ശിശുദിനാഘോഷത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ കലാമത്സരങ്ങൾ വാഴത്തോപ്പ് എച്ച്.ആർ.സി ഹാളിൽ നവംബർ 7ന് നടക്കും. ഉപജില്ലാതല മത്സരങ്ങളിലെ ഒന്നാം സ്ഥാന വിജയികൾക്കാണ് ജില്ലാതല മത്സരം. ചെറുതോണി പ്രദേശത്തെ അംഗൻവാടി, ക്രഷ്, നഴ്സറി കുട്ടികൾക്ക് മാത്രമായി ആക്ഷൻ സോംഗ്, പുഞ്ചിരി, ചാച്ചാനെഹ്റു മത്സരങ്ങളുണ്ടാകും. എൽ.പി, യു.പി, എച്ച്.എസ് വിഭാഗം കുട്ടികൾക്ക് മലയാളം പ്രസംഗം, ലളിതഗാനം എന്നീ വ്യക്തിഗത ഇനങ്ങളും ദേശഭക്തിഗാനം, നാടൻപാട്ട് മത്സരം എന്നീ ഗ്രൂപ്പിനങ്ങളുമുണ്ടാകും. 7ന് രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. മലയാളം പ്രസംഗ മത്സര വിജയികളിൽ നിന്നാണ്14ലെ വർണ്ണാഭമായി റാലി നയിക്കുന്ന കുട്ടികളുടെ പ്രധാന മന്ത്രിയെയും പൊതുസമ്മേളന പ്രസംഗകരെയും തിരഞ്ഞെടുക്കുന്നത്.

ജില്ലാ സിവിൽ സർവ്വീസ് കായികമേള റദ്ദാക്കി

സംസ്ഥാനത്തുണ്ടായ പ്രളയദുരന്ത പശ്ചാത്തലത്തിൽ 2018-19 ലെ സംസ്ഥാന സിവിൽ സർവ്വീസ് ടൂർണ്ണമെന്റ് റദ്ദാക്കിയതായി കായിക യൂവജന കാര്യാലയത്തിൽ നിന്നും അറിയിപ്പ് ലഭിച്ചതിനാൽ ഇടുക്കി ജില്ലാ സ്‌പോർട്സ് കൗൺസിൽ നവംബർ 7, 8 തീയതികളിൽ തൊടുപുഴ ന്യുമാൻ കോളേജ് ഗ്രൗണ്ട്, മൂലമറ്റം എച്ച്.ആർ.സി. ടേബിൾ ടെന്നീസ് ഹാൾ, വണ്ടമറ്റം അക്വാറ്റിക് സെന്റർ, തൊടുപുഴ ഫോർ കോർട്ട് ഷട്ടിൽ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടത്തുവാൻ നിശ്ചയിച്ചിരുന്ന ജില്ലാതല സിവിൽ സർവ്വീസ് കായികമേള റദ്ദ് ചെയതതായി സെക്രട്ടറി അറിയിച്ചു .