കുമളി: എസ്.എൻ.ഡി.പി. യോഗം കുമളി ശാഖയുടെ കീഴിൽ കൂടുംബ യൂണിറ്റുകൾ രൂപികരിച്ചു. ഡോ.പൽപ്പു, കുമാരനാശൻ, ആർ.ശങ്കർ, ഗുരുധർമ്മം എന്നീ പേരുകളിൽ നാല് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. ശാഖ പ്രസിഡന്റ് ബെൽഗി ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിമോൻ നെടുംന്താനത്ത്, യൂണിയൻ കൗൺസിലർ ഇ.എൻ. കേശവൻ, ശാഖ വെെസ് പ്രസി‌‌ഡന്റ് പുഷ്ക്കരൻ മണ്ണാറത്തറയിൽ, കമ്മറ്റി അംഗം ഷാജി വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.