കാഞ്ഞാർ: മൂന്ന് വയസുകാരനെ മാതാവ് ക്രൂരമർദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. ഇന്നലെ അങ്കണവാടിയിലെത്തിയ കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ടാണ് മാതാവിന്റെ മർദ്ദനകഥ പുറത്തായത്. സംഭവമറിഞ്ഞ മാധ്യമ പ്രവർത്തകർ ജില്ലാ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് കാഞ്ഞാർ പൊലീസിനൊപ്പം ചൈൽഡ് ലൈൻ പ്രവർത്തകർ അങ്കണവാടിയിൽ എത്തി കുട്ടിയുടെ ദേഹപരിശോധന നടത്തി മർദ്ദനം സ്ഥിരീകരിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിക്ക് ചികിത്സ ലഭ്യമാക്കി. ചൈൽഡ് ലൈനിൽ നിന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് കാഞ്ഞാർ പൊലീസ് പറഞ്ഞു.