തൊടുപുഴ: അയ്യൻകാളി അടക്കമുള്ള നവോത്ഥാന നായകന്മാർ പോരാട്ടങ്ങളിലൂടെ നേടിയ നവോത്ഥാന മൂല്യങ്ങൾ വർത്തമാനകാല കേരളത്തിൽ പിന്നോട്ടടിക്കുന്ന പ്രവണതകൾ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്ന് ജോയ്സ് ജോർജ്ജ് എം.പി.പറഞ്ഞു.കെ.പി.എം.എസ് ഇടുക്കി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ വില്ലുവണ്ടി യാത്രയുടെ 125മത് വാർഷികാഘോഷത്തോടനുബന്ധിച്ച് തൊടുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മങ്ങാട്ട് കവലയിൽ നിന്നും മണി കെട്ടിയ വെള്ള കാളകളെ പൂട്ടിയ വില്ലുവണ്ടിയുമായി നടത്തിയ സാംസ്‌കാരിക ഘോഷ യാത്രയിൽ നൂറ് കണക്കിന് സമുദായ അംഗങ്ങൾ പങ്കെടുത്തു.ജില്ലാ പ്രസിസ്റ്റന്റ് രവി കൺട്രാമറ്റം അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാത്യു, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മോഹനൻ, കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ, സെക്രട്ടറിയേറ്റംഗം ഓമന വിജയകുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.കെ.രാജൻ, ശിവൻ കോഴിക്കമാലി നേതാക്കളായ കെണ്ടോട്ടി മണികണ്ഠൻ, അമൽ സുനിൽ, ഇന്ദു സന്തോഷ്, മോഹനൻ കത്തിപ്പാറ, എൻ.കെ.പ്രദീപ്, ടി.കെ.സുകുമാരൻ, കെ.കെ.സന്തോഷ്, കെ.എ. പൊന്നപ്പൻ, പി.ടി.ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.