രാജകുമാരി: ഓട്ടത്തിനിടെ തീപിടിച്ച് കാർ പൂർണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ രാജകുമാരി ഇടമറ്റത്തിനും ഞെരിപാലത്തിനും ഇടയിലെ റോഡിലാണ് തീപിടുത്തമുണ്ടായത്. ബൈസൺവാലി മേനോൻ വീട്ടിൽ ജോബിയുടെ ഉടമസ്ഥതയിലുള്ള മാരുതി കാറാണ് കത്തിയത്. രാജാക്കാട് നിന്ന് രാജകുമാരിക്ക് വരവേ എൻജിൻ ഭാഗത്ത് നിന്ന് പുകയുയരുന്നത് കണ്ട് ജോബി വാഹനം നിറുത്തി പുറത്തിറങ്ങുകയായിരുന്നു. ഉടൻ തന്നെ കാറിന് തീപിടിക്കുകയും ചെയ്തു. ജോബി മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരും പൊലീസും ചേർന്നാണ് തീ അണച്ചത്. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടിരുന്നു.