കട്ടപ്പന: സംഘടന ശക്തി വിളിച്ചോതി മലനാട് യൂണിയനിൽ ഡോ.പൽപ്പു അനുസ്മരണവും യുവജനറാലിയും നടന്നു. എസ്.എൻ.ഡി.പിയോഗം പ്രഥമ വൈസ് പ്രസിഡന്റായ ഡോ. പൽപ്പുവിന്റെ 155-ാമത് ജയന്തി ദിനമാണ് സമുചിതമായി ആചരിച്ചത്. യൂണിയനിലെ യൂത്ത്മൂവ്‌മെന്റ്, കുമാരിസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകൾ അണിനിരന്ന വർണാഭമായ റാലി പരിപാടികൾക്ക് മിഴിവേകി. രാവിലെ 10ന് കട്ടപ്പന ടൗൺ ഹാൾ പരിസരത്ത് നിന്നാണ് യൂണിഫോം ധാരികളായ ആയിരക്കണക്കിന് യൂത്ത് മൂവ്‌മെന്റ് കുമാരി സംഘം പ്രവർത്തകർ നയിക്കുന്ന റാലി ആരംഭിച്ചത്. കട്ടപ്പന മിനിസ്റ്റേഡിയത്തിൽ സമാപിച്ച റാലി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷനായിരുന്നു. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ. സോമൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർമാരായ പി.എൻ. സത്യവാസൻ, പി.കെ. രാജൻ, മനോജ് ആപ്പാന്താനം, പി.ആർ. രതീഷ്, പി.കെ. സുനിൽ കുമാർ, എ.എസ്. സതീഷ്, വൈദിക സമിതി യൂണിയൻ പ്രസിഡന്റ് കെ.എസ്. സുരേഷ് ശാന്തി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശ്രീകലാ ശ്രീനു, യൂണിയൻ പോഷക സംഘടന ഭാരവാഹികളായ ബിനീഷ് കെ.പി, വൈശാഖ് പി.എസ്, സോജു ശാന്തി, ലതാ സുരേഷ്, സത്യൻമാധവൻ, ദേവികാഷാജി, ടി.കെ. അനീഷ്, സി.എസ്. മഹേഷ്, വിസാഖ് കെ.എം എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മന്റെ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല സ്വാഗതവും കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ടി.പി. ഭാവന നന്ദിയും പറഞ്ഞു.