kk
സോളാർ ലൈറ്റ്

അടിമാലി: അടിമാലി പഞ്ചായത്തിന്റെ പരിധിയിലൂടെ പോകുന്ന ദേശിയപാതയോരങ്ങളിൽ സൗരോർജ്ജ വിളക്കുകൾ മിഴിതുറന്നു. വാളറ മുതൽ കൂമ്പൻപാറ വരെയാണ് ലൈറ്റുകൾ സ്ഥാപിച്ചത്. പൂർണമായി സൗരോർജ്ജത്താൽ പ്രവർത്തിക്കുന്നവയാണിവ. ടൗണുകളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ വേണ്ട പ്രയോജനമില്ലാത്തതിനാലും വൈദ്യുതി ഇനത്തിൽ പഞ്ചായത്തിന് വലിയ ബാധ്യതയായതിനാലുമാണ് സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഏതാനും നാളുകൾക്ക് മുമ്പ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ഇരുട്ട് മറയാക്കി മോഷണവും വ്യാപകമായിരുന്നു. ഇതിനെല്ലാമുള്ള പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സോളാർ വിളക്കുകകൾ സ്ഥാപിച്ചിരിക്കുന്നത്.

വില 58,000 രൂപ

ആകെ ലൈറ്റുകൾ 42
പദ്ധതി ചെലവ്- 25 ലക്ഷം രൂപ

''മുംബെയ് ആസ്ഥാനമായ സി.എൽ.എഫ് കമ്പനി അഞ്ച് വർഷ ഗ്യാരന്റിയോടെയാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്"

- കെ.എൻ. സഹജൻ (പഞ്ചായത്ത് സെക്രട്ടറി)