hh
നെടുങ്കണ്ടം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് പതാക ഉയർത്തുന്നു.

രാജാക്കാട്: സേനാപതി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന നെടുങ്കണ്ടം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി. ഹയർസെക്കൻഡറി വിഭാഗത്തിൽ 98ഉം, ഹൈസ്‌കൂൾ വിഭാഗത്തിൽ 90 ഉം ഇനങ്ങളിലാണ് മത്സരങ്ങൾ. പ്രളയക്കെടുതി മൂലം ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയാണ് കലോത്സവം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രോസ്യാ പൗലോസ് പതാക ഉയർത്തി. ഉപജില്ലയിലെ 36 സ്‌കൂളുകളിൽ 32 സ്‌കൂളുകളിൽ നിന്നുള്ള എഴുന്നൂറോളം മത്സരാർത്ഥികളാണ് 157 ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്. ഏഴ് സ്റ്റേജുകളാണ് മത്സരങ്ങൾക്ക്‌ വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെ രചനാ മത്സരങ്ങളും, നൃത്ത ഇനങ്ങളിൽ ഭരതനാട്യവും, സംഘനൃത്തവും, നാടോടി നൃത്തവുമാണ് അരങ്ങേറിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ ജോസ്‌തോമസ്, നെടുങ്കണ്ടം എ.ഇ.ഒ എസ്.താര, ജനറൽ കൺവീനർ കരോളിൻ ജോസ്, രക്ഷാധികാരി ഫാ.ജെയിംസ് തെള്ളിയാങ്കൽ, പ്രോഗ്രാം കൺവീനർ സിജോമോൻ ജോസഫ് എന്നിവർ പങ്കെടുത്തു.