മൂലമറ്റം: ജോയിന്റ് ആർ.ടി.ഒ എം. ശങ്കരൻപോറ്റിയുടെ നേതൃത്വത്തിൽ വാഹന പരിശോധന ശക്തമാക്കി. തൊടുപുഴ മുതൽ മൂലമറ്റം വരെയുള്ള ആറ് ടാക്‌സിസ്റ്റാന്റുകളിൽ എത്തി ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്ക് ബോധവൽക്കണക്ലാസ് എടുത്തു. വരും ദിവസങ്ങളിലും റോഡിൽ പരിശോധന ശക്തമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കോളേജുകൾ കേന്ദ്രീകരിച്ചും പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും യോഗം വിളിച്ച് ബോധവത്കരണം നടത്തിയും പരിശോധനകൾ ശക്തമാക്കിയും അപകടം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോർവാഹന വകുപ്പ് നടപടി ആരംഭിച്ചത്.