 തിരുവഞ്ചൂർ നയിക്കും

തൊടുപുഴ : കോൺഗ്രസ് ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആരംഭിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്രയുടെ ഭാഗമായി തൊടുപുഴയിൽ നിന്ന് പത്തനംതിട്ടയിലേക്ക് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നയിക്കുന്ന പദയാത്ര നാളെ വൈകിട്ട് നാലിന് തുടക്കംകുറിക്കും. തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും.