ചെറുതോണി:കഞ്ഞിക്കുഴിയിൽ നിന്ന് വാറ്റുചാരായവുമായി യുവാവിനെ ഇടുക്കി എക്‌സൈസ് എൻഫോഴ്സമെന്റ് ടീം പിടികൂടി. കഞ്ഞിക്കുഴി സ്വദേശി കോയിപള്ളിൽ രവിയാണ് (50) പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു എക്‌സൈസ് സ്‌പെഷ്യൽ ടീമിലെ പി.ആർ. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തങ്കമണി എക്‌സൈസ് റേഞ്ചിന് കൈമാറി.