തൊടുപുഴ: മണക്കാട് അയ്യൻകോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 10 മുതൽ 17വരെ നടക്കും. ചേർത്തല പുല്ലയിൽ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞാചാര്യനായിരിക്കും. കടമ്പനാട്ടില്ലം ബാലചന്ദ്രൻ നമ്പൂതിരി, ഗംഗാധരൻ നായർ, അരുൺ പാലമുറ്റം എന്നിവർ സഹാചര്യന്മരാണ്. യജ്ഞശാലയിൽ എല്ലാ ദിവസവും ഗണപതിഹോമം, സമൂഹ പ്രാർത്ഥന, ഭാഗവത പാരായണം, പ്രസാദ ഊട്ട് , വൈകിട്ട് 6 മുതൽ 6.30 വരെ ലളിതാ സഹ്രനാമജപം, ദീപാരാധന, പ്രഭാഷണം എന്നിവ നടക്കും. 10ന് രാവിലെ പതിവ് പൂജകൾ, ഒമ്പത് മുതൽ നാരായണീയ പാരായണം, ആചാര്യവരണം. ഭ്രദീപ പ്രകാശനവും പ്രഭാഷണവും ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. 11ന് ഉച്ചക്ക് ഒന്നിന് പ്രസാദ ഊട്ട്, രണ്ട് മുതൽ ഭാഗവത പാരായണം, 12ന് ഉച്ചക്ക് പ്രസാദ ഊട്ട്, 13ന് വൈകിട്ട് അഞ്ചിന് നരസിംഹാവതാരം, പാനകം, നെൽപ്പറ, 14ന് വൈകിട്ട് ശ്രീകൃഷണാവതാരം, 15ന് വൈകിട്ട് അഞ്ചിന് രുഗ്മിണി ദേവിയുടെ എതിരേൽപ്പ്, സ്വയം വരമന്ത്ര പുഷ്പാർച്ചന, ലക്ഷ്മി നാരായണ പൂജ, 16ന് ഉച്ചയ്ക്ക് 12ന് കുചേലഗതി, അവൽക്കിഴി, അവൽപ്പറ, പ്രസാദ ഊട്ട്, ഭാഗവത പാരായണം, 17ന് രാവിലെ 10ന് സ്വയാമ പ്രാപ്തി, ഉച്ചയ്ക്ക് യജ്ഞസമർപ്പണം, ഒന്ന് മുതൽ പ്രസാദ ഊട്ട്, 17 മുതൽ ഡിസംബർ 27 വരെ മണ്ഡല - മകരവിളക്ക് മഹോത്സവം, 17ന് രാവിലെ ഗണപതി ഹോമം, പതിവ് പൂജകൾ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 30ന് ലളിതാസഹസ്ര നാമാർച്ചന, ഡിസംബർ എട്ടിന് അഖണ്ഡനാമജപം, 25ന് ഭഗവത് സേവ, 27ന് മണ്ഡപൂജ എന്നിവ നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് വി.ആർ. പങ്കജാക്ഷൻ നായർ, സെക്രട്ടറി അനിൽ ജെ, മാതൃസമിതി കൺവീനർ വാസന്തി ചന്ദ്രൻ എന്നിവർ അറിയിച്ചു.