നെടുങ്കണ്ടം: ആധാരങ്ങളിൽ വിലകുറച്ച് കാണിച്ച് രജിസ്‌ട്രേഷൻ ചെയ്തകേസുകളിൽ അണ്ടർ വാല്യുവേഷൻ തുക അടയ്ക്കാൻ നിർദ്ദേശിച്ചിട്ടുള്ളവർക്ക് ഇന്ന് രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ മുണ്ടിയെരുമയിലുള്ള ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസിൽ പ്രത്യേക അദാലത്ത് നടത്തും. പണമടയ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവർ എത്തിച്ചേരണം.