തിരുവഞ്ചൂർ നയിക്കും
തൊടുപുഴ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ പദയാത്രയുടെ ഭാഗമായി തൊടുപുഴയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നയിക്കുന്ന യാത്ര ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കും. തൊടുപുഴ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്‌റ്റൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ, എ.കെ. മണി, ജോസഫ് വാഴക്കൻ, അഡ്വ. ഇ.എം. ആഗസ്തി, ജോയി തോമസ്, റോയി കെ. പൗലോസ്, എം.ടി. തോമസ്, ഡീൻ കുര്യാക്കോസ്, അഡ്വ. എസ്. അശോകൻ, പി.പി. സുലൈമാൻ റാവുത്തുർ, സി.പി. മാത്യു, എം.കെ. പുരുഷോത്തമൻ, കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി ഭാരവാഹികളായ ലാലി വിൻസെന്റ്, ഫിലിപ്പ് ജോസഫ്, കെ.പി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.
വിശ്വാസം സംരക്ഷിക്കൂ... വർഗീയതയെ തുരത്തുക എന്നതാണ് ജാഥയുടെ മുദ്രാവാക്യം.