hh
കള്ളിമാലി വ്യൂ പോയിന്റിൽ റോഡരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ

രാജാക്കാട്. ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന കള്ളിമാലി വ്യൂ പോയിന്റിലെ റോഡ് കട്ടിംഗിൽ വേരുകൾ പുറത്തേക്ക് തള്ളി അപകടഭീഷണി ഉയർത്തി നിൽക്കുന്ന വൻ മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം. ഇവിടെയെത്തുന്ന വാഹനങ്ങളടക്കം നിറുത്തിയിടുന്നതിന് സമീപത്തായിട്ടാണ് എത് നിമിഷവും നിലംപൊത്താവുന്ന രീതിയിലുള്ള വൻ മരങ്ങൾ ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന രീതിയിൽ നിൽക്കുന്നത്. 11 കെ.വി വൈദ്യുതി ലൈനുകൾക്കടക്കം ഇവ ഭീഷണിയാണ്. മരങ്ങൾ മുറിച്ച് നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവികൊണ്ടില്ല. മരം മുറിക്കാൻ ഫണ്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. മരംമുറിക്കാൻ വനം വകുപ്പ് പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.