hh
ഷൈൻ.പി.വി പാറയിൽ(പ്രസിഡന്റ്)

വഴിത്തല: എസ്.എൻ.ഡി.പി യോഗം വഴിത്തല ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ കൺവീനർ ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.വിജയൻ പാടത്ത് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ഷൈൻ. പി.വി പാറയിൽ (പ്രസിഡന്റ്), രാജൻ പി.കെ, പന്തമാക്കൽ (വൈസ് പ്രസിഡന്റ് ), ഹരിശങ്കർ നടുപ്പറമ്പിൽ (സെക്രട്ടറി), സാബു. കെ.എസ് കരിനാട്ട് (യൂണിയൻ കമ്മിറ്റി മെമ്പർ), പി.എം. വിജയൻ പാടത്ത്, പി.എസ്. സുനിൽ പനച്ചിക്കൽ, സജീവ് എം.ഡി മറ്റത്തിൽ, മഹേഷ് മദനൻ കരിനാട്ട്, വിജയൻ പാലയ്ക്കാത്തടത്തിൽ, ഷാജി.കെ.ബി, സജീവൻ. കെ.കെ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റ് കെ.ആർ അനി കരിനാട്ട് സ്വാഗതവും ഷൈൻ പി.വി പാറയിൽ നന്ദിയും പറഞ്ഞു.