തൊടുപുഴ: സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് റോളർ ഹോക്കി മത്സരങ്ങൾ തൊടുപുഴ മുനിസിപ്പൽ യു.പി സ്കൂളിൽ ഇന്നും നാളെയുമായി നടക്കും. സബ്ജൂനിയർ, ജുനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. ഇന്ന് മന്ത്രി എം.എം. മണി മത്സരം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ മിനി മധു അദ്ധ്യക്ഷത വഹിക്കും. ജില്ലാ സ്പോഴ്സ് കൗൺസിൽ പ്രസിഡന്റ് കെ.എൽ. ജോസഫ്, വൈസ് ചെയർമാൻ ജാഫർഖാൻ, കൗൺസിലർ രാജീവ് പുഷ്പാംഗദൻ, അഡ്വ. ജോയി തോമസ് എന്നിവർ പങ്കെടുക്കും. സ്പീഡ് മത്സരങ്ങൾ എറണാകുളം അസീസി പബ്ലിക് സ്കൂളിലും റോഡ് മത്സരങ്ങൾ 12, 13 തീയതികളിൽ കോതമംഗലത്തും നടത്തും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ജോയി തോമസ്, സംസ്ഥാന ട്രഷറർ ശശിധരൻ എന്നിവർ പങ്കെടുത്തു.