തൊടുപുഴ: നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി രൂപീകരിച്ച ടൗൺ വെൻഡിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ തെരുവോരക്കച്ചവടക്കാർക്ക് നിർദ്ദേശങ്ങൾ നൽകി. തീരുമാനങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
1) ഹൈക്കോടതി വിധി പ്രകാരം അനുവദനീയമല്ലാത്ത പ്രദേശങ്ങളിൽ വഴിയോര കച്ചവടം നഗരസഭ അനുവദിക്കില്ല.
2) പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഹൈറേഞ്ച് ഹോട്ടൽ മുതൽ ഗാന്ധി സ്‌ക്വയർ വരെ കച്ചവട നിരോധിത മേഖല.
3) തെരുവോര കച്ചവടക്കാർക്കുള്ള തിരിച്ചറിയൽ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി കച്ചവടം ചെയ്യുന്നവരുടെ കാർഡ് റദ്ദാക്കും.
4) നഗരസഭയുടെ തിരിച്ചറിയൽ കാർഡുകളില്ലാത്ത കച്ചവടക്കാരെ അനുവദിക്കില്ല.
5) കച്ചവടം കഴിഞ്ഞാൽ ഉന്തുവണ്ടി പൊതുസ്ഥലങ്ങളിൽ നിന്ന് മാറ്റിയിട്ടില്ലെങ്കിൽ നഗരസഭ നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കും. മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കണം.
6) മുനിസിപ്പൽ ടൗൺ ഹാൾ ബസ് സ്റ്റോപ്പിന് സമീപം വഴിയോര കച്ചവടം പാടില്ല.
7) ഉന്തുവണ്ടികളിൽ ഷീറ്റ് വലിച്ചു കെട്ടി റോഡുകളിൽ സ്ഥിരം സംവിധാനത്തോടെ പ്രവർത്തിക്കുന്ന വഴിയോരകടകൾ അങ്ങനെയുള്ള സംവിധാനങ്ങൾ ഒഴിവാക്കണം.
8) നിരോധിത മേഖലയിൽ കച്ചവടം നടത്തുന്നവർക്കെതിരെയും ഗതാഗത തടസമോ കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കുന്ന വിധത്തിലോ കച്ചവടം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.