roshy
സ്‌നേഹ ജേക്കബിനെ റോഷി അഗസ്റ്റിൻ എം.എൽ.എ വീട്ടിലെത്തി ആദരിക്കുന്നു

കട്ടപ്പന: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മൂന്ന് സ്വർണ മെഡലുകൾ കരസ്ഥമാക്കി ഇടുക്കിയുടെ അഭിമാനമായി മാറിയ സ്‌നേഹ ജേക്കബിനെ റോഷി അഗസ്റ്റിൻ എം.എൽ.എ വീട്ടിലെത്തി ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന സ്‌കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ 13.5 സെക്കന്റ് കൊണ്ടും ഹൈജമ്പിൽ 5.9 മീറ്റർ ഉയരം താണ്ടിയുമാണ് സ്നേഹ സ്വർണ മെഡൽ കരസ്ഥമാക്കിയത്. 400 മീറ്റർ റിലേയിൽ നാലാമതായി ബാറ്റൺ കൈയിലെത്തുമ്പോൾ മറ്റ് ടീമുകൾ ഏറെ മുമ്പിലായിരുന്നു. എന്നാൽ സ്‌നേഹയുടെ കുതിപ്പിലാണ് ഒന്നാം സ്ഥാനത്തെത്തി ടീം സ്വർണമെഡൽ കരസ്ഥമാക്കിയത്. കൊല്ലം സായി സ്‌പോർട്സ് സ്‌കൂളിൽ വിദ്യാർത്ഥിയായ സ്‌നേഹ ഹരിയാനയിൽ നടക്കുന്ന ദേശീയ മീറ്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. മാട്ടുക്കട്ട സ്വദേശി പുന്നൂർ ജേക്കബ്- ബിൻസി ദമ്പതികളുടെ മകളാണ്. സോന ജേക്കബ്, അലൻ ജേക്കബ് എന്നിവർ സഹോരങ്ങളാണ്.