ഇടുക്കി: കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികം ഇന്ന് മുതൽ 12 വരെ ജില്ലയിൽ നടക്കും. ഇതോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾകലാം ഗവ. എച്ച്.എസ്.എസിൽ നടക്കുന്ന സാംസ്‌കാരിക സദസ് വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ജോയ്സ് ജോർജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ അദ്ധ്യക്ഷ മിനി മധു, കവി ഏഴാച്ചേരി രാമചന്ദ്രൻ, അഡ്വ. സി.കെ. വിദ്യാസാഗർ, കെ.കെ. പ്രസുഭകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ, പി.കെ. സുകുമാരൻ, കെ. അബ്ദുൾ റഷീദ് എന്നിവർ സംസാരിക്കും. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ജില്ലാതല ഉദ്ഘാടനം 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചെറുതോണി ടൗൺഹാളിൽ മന്ത്രി എം.എം മണി നിർവഹിക്കും. സമ്മേളനത്തിന് മുന്നോടിയായി വിളംബരഘോഷയാത്ര നടക്കും. റോഷി അഗസ്റ്റിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗത്തിൽ ജോയ്സ് ജോർജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഗോത്രകലാമേളയും അരങ്ങേറും.