kadhakali
ലോകത്തിലെ ഏറ്റവും വലിയ കഥകളി രൂപം തേക്കടിയിൽ ടൂറിസം ഡെപ്യൂട്ടി ഡയാക്ടർ കെ എസ് ഷൈൻ ഉദ്ഘാടനം ചെയ്യുന്നു

കുമളി: കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ വ്യത്യസ്ത മാതൃക പ്രദർശനത്തിനായി തുറന്നു. തേക്കടിക്ക് സമീപം കുമളിയിലെ സ്വകാര്യ ഹോട്ടൽ ഗ്രൂപ്പായ ഹൈറേഞ്ച് പ്ലാസയുടെ പുറംഭിത്തിയിലാണ് ഈ കഥകളി രൂപം നിർമ്മിച്ചിരിക്കുന്നത്. 45 അടി ഉയരവും 30 അടി വീതിയിലും തയ്യാറാക്കിയിരിക്കുന്ന ഈ ശിൽപം ലോകത്തിലെ ഏറ്റവും വലിപ്പമേറിയ കഥകളി മാതൃകയാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. സിമന്റ്, മണൽ, പുട്ടി, എന്നിവയോടൊപ്പം വിവിധ നിറങ്ങളും കൂട്ടിച്ചേർത്ത് ആറുമാസത്തിലധികം സമയമെടുത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിക്ക് തേക്കടിയിൽ എത്തുന്ന സഞ്ചാരികളിലൂടെ കൂടുതൽ പ്രചാരം നൽകുകയാണ് നിർമ്മാണ ലക്ഷ്യം. ഇന്നലെ രാവിലെ 10ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ ഉദ്ഘാടനം നിർവഹിച്ചു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷിബു. എം. തോമസ്, ഹോട്ടൽ ആന്റ് സ്റ്റോറന്റ് പ്രസിഡന്റ് മുഹമ്മദ് ഷാജി, ‌ഡി.ടി.പി.സി ചെയർമാൻ ബാബു ഏലിയാസ് എന്നിവർ പങ്കെടുത്തു.