kk
സംസ്ഥാന സ്‌കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പ് ആയ ഇടുക്കി ടീം.

 നെടുങ്കണ്ടം ജി.വി.എച്ച്.എസ്സ്.എസ് മെഡൽ പട്ടികയിൽ ഒന്നാമത്


രാജാക്കാട്: ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏഴ് സ്വർണ്ണം, നാല് വെള്ളി, ഒമ്പത് വെങ്കലം എന്നിവയോടെ 137 പോയിന്റുകൾ കരസ്ഥമാക്കി ഇടുക്കി റണ്ണർ അപ്പ് ആയി. 15പോയിന്റുകൾ അധികം നേടി തൃശൂർ ചാമ്പ്യൻഷിപ്പ് നിലനിറുത്തി. തിരുവനന്തപുരം വെള്ളായണി സ്‌പോട്സ് സ്‌കൂളിന്റെ കുത്തക അവസാനിപ്പിച്ച് നെടുങ്കണ്ടം ജി.വി.എച്ച്.എസ് ഒന്നാമതെത്തി. ഇടുക്കിയ്ക്ക് വേണ്ടി ഇരട്ട സഹോദരങ്ങളായ അഖിൽ വി. ദിലീപ്, അമൽ വി. ദിലീപ്, ആൽബിൻ ചാക്കോ, നിഖിൽ അനിൽകുമാർ, പ്രണവ് കുമാർ, അലീനാ ബന്നി, അനശ്വരാ ഷാജി എന്നിവർ സ്വർണ്ണവും സന്ദീപ് ഷാജി, അർജ്ജുൻ അജികുമാർ, അരുണിമ ബിജു, അർച്ചനാ സുഗുണൻ എന്നിവർ വെള്ളിയും മരിയാ വിൽസന്റ്, ടൈറ്റസ് വിൽസന്റ്, അലൻ ജോൺ, വൈശാഖി അജികുമാർ, നിരജ്ഞനാ ബൈജു, മേഘാ സോമൻ, ആദർശ് സി.ബിജു, മിഥുൻ മനോജ്, സന്ദീപ് ലാലു എന്നിവർ വെങ്കലവും കരസ്ഥമാക്കി. സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ സബ് ജൂണിയർ വിഭാഗത്തിന്റെ ദേശീയ മത്സരങ്ങൾ ഗുജറാത്തിലും ജൂനിയർ മത്സരങ്ങൾ റാഞ്ചിയിലും സീനിയർ മത്സരങ്ങൾ രാജസ്ഥാനിലും അടുത്ത മാസം നടക്കും.