തൊടുപുഴ: പാരമ്പര്യേതര ഊർജ്ജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിക്കുന്നതിനുമായി അനർട്ടിന്റെ സഹായത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഊർജ്ജമിത്ര അക്ഷയ ഊർജ്ജസേവനകേന്ദ്രം തൊടുപുഴ വെങ്ങല്ലൂരിലും പ്രവർത്തനം ആരംഭിക്കുന്നു. ഇന്ന് രാവിലെ 11ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അനർട്ട് ഡയറക്ടർ ഡോ. ആർ. ഹരികുമാർ പദ്ധതി വിശദീകരിക്കും. തൊടുപുഴ നഗരസഭ അദ്ധ്യക്ഷ മിനി മധു, വാർഡ് കൗൺസിലർ ജിഷ ബിനു, കൗൺസിലർ ബിജി സുരേഷ് എന്നിവർ പ്രസംഗിക്കും. സംരഭകൻ സജി മാത്യു സ്വാഗതവും അൻട്ടിന്റെ ഇടുക്കി പ്രോഗ്രാം ഓഫീസർ ജോസഫ്‌ ജോർജ്ജ് നന്ദിയും പറയും.