ഇടുക്കി: കേരളാ ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കൺവെൻഷനും വാർഷിക പൊതയോഗവും 14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൂന്നാർ എമ്മൽ ഡ്വല്ലിംഗ്‌സിൽ ചേരും. പ്രളയദുരന്തം കാര്യമായി ബാധിച്ച വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവേകുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷൻ നടത്താൻ മൂന്നാർ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. 2019 ജനുവരി 24 മുതൽ 29 വരെ 'സൽക്കാർ - 2019' എന്നപേരിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ കൺവെൻഷൻ ചേരുന്നത്. എസ്. രാജേന്ദ്രൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരികൾക്കും ഉപഭോക്താക്കൾക്കുമായി ആവിഷ്‌കരിച്ചിട്ടുള്ള മെഗാ സമ്മാനക്കൂപ്പണിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മൂന്നാറിൽ നിർവഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ ചാർലി മുഖ്യപ്രഭാക്ഷണം നടത്തും. ഭാരവാഹികളായ അബ്ദുൾഖാദർ ഹാജി , കെ.കെ. നാഖൂർ കനി, കെ.എം. ഖാദർ കുഞ്ഞ്, പി.എം. സജീന്ദ്രൻ, ടി. മലയിരാജ്, എ. മുഹമ്മദ് ഷാജി. എം.കെ. സുപ്പുറോയൽ, എം.എസ് അജി, പാൽകോ സന്തോഷ്, കുഞ്ഞമോൻ സഫയർ, ജയൻ ജോസഫ്, പി.കെ മോഹനൻ, സെബി എം. തോമസ്, പ്രശാന്ത് പി.ആർ, മുഹമ്മദ് ഇസ്മയിൽ, പി.എ. പോളി എന്നിവർ പങ്കെടുക്കും. സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മൂന്നാർ യൂണിറ്റ് പ്രസിഡന്റ് കെ.എം. അലിക്കുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി. പ്രവീൺ എന്നിവർ അറിയിച്ചു.