ഇടുക്കി: പി.എസ്. ശ്രീധരൻപിള്ളയും തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന എൻ.ഡി.എയുടെ ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് വൈകിട്ട് അഞ്ചിന് തൊടുപുഴയിൽ എത്തും. നാലിന് വാഴക്കുളത്ത് നിന്ന് രണ്ടായിരം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വരവേൽക്കുന്ന രഥയാത്ര തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് എത്തുമ്പോൾ സ്ത്രീകളുൾപ്പെടെ വൻജനാവലി അനുഗമിക്കും. തുടർന്ന് ഗാന്ധിസ്ക്വയറിൽ അയ്യപ്പഭക്തരും ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിൽ നിന്നുമുള്ള എൻ.ഡി.എ പ്രവർത്തകരും സ്വീകരണം നൽകും. എൻ.ഡി.എ ജില്ലാ ചെയർമാൻ ബിനു ജെ. കൈമൾ, കൺവീനർ പി. രാജൻ, ഡോ. കെ. സോമൻ, പി.എ. വേലുക്കുട്ടൻ, കെ.എസ്. അജി, തൊടുപുഴ നിയോജകമണ്ഡലം കൺവീനർ വി. ജയേഷ് എന്നിവർ നേതൃത്വം നൽകും.