ചെറുതോണി: കെ.എസ്.ആർ.ടി.സി ബസ് കുത്തിറക്കത്തിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം ദുരന്തം ഒഴിവായി. ആലപ്പുഴ- മധുര സംസ്ഥന പാതയിൽ മുണ്ടൻ മുടി കമ്പകക്കാനത്ത് വച്ചായിരുന്നു അപകടം. നാട്ടുകാരൻ കൂടിയായ ടി.കെ. ജിജിയായിരുന്നു ഡ്രൈവർ. ബ്രേക്ക് നഷ്ടപെട്ടതോടെ കുത്തിറക്കത്തിൽ റോഡിന്റെ സൈഡിലെ മൺതിട്ടയിൽ ഇടിച്ച് ജിജി ബസ് നിറുത്തി. ചെറുതോണിയിൽ നിന്ന് തൊടുപുഴയ്ക്കു പോയ ബസിൽ എമ്പതോളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. കഴിഞ്ഞ വർഷം ലോറി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് പേർ മരണപെട്ടതിനടുത്തുള്ള സ്ഥലത്താണ് ബസിന് ബ്രേക്ക് നഷ്ടപ്പെട്ടത്.