തൊടുപുഴ: ഇന്റർനാഷ്ണൽ അസോസിയേഷൻ ഒഫ് ലയൺസ് ക്ലബ്സ് ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ 14ന് ലോക പ്രമേഹ ബോധവത്കരണ ദിനം ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.15ന് ഭീമ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലി ജോയ്സ് ജോർജ് എം.പി ഫ്ളാഗ് ഒഫ് ചെയ്യും. തുടർന്ന് 10ന് ലയൺസ് കമ്മ്യൂണിറ്റി സെന്ററിൽ ചേരുന്ന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക്ട് 318 സി ഗവർണർ അഡ്വ. എ.വി. വാമനകുമാർ അദ്ധ്യക്ഷത വഹിക്കും. ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഡയബറ്റിക് ഫുഡ് എക്സിബിഷൻ നഗരസഭ അദ്ധ്യക്ഷ മിനി മധു ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക്ട് 318 സി സെക്കൻഡ് വി.ഡി.ജി: ആർ.ജി ബാലസുബ്രഹ്മണ്യൻ, ക്യാബിനറ്റ് സെക്രട്ടറി സി.ജി. ശ്രീകുമാർ, ട്രഷറർ രാജൻ നമ്പൂതിരി, റീജിയൻ ചെയർപേഴ്സൺ ജെയിൻ എം. ജോസഫ്, ഐ.എം.എ പ്രസിഡന്റ് ഡോ. സി.വി ജേക്കബ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. റെജി ജോസ് എന്നിവർ പ്രസംഗിക്കും. ഡയബറ്റിക് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. കെ. സുദർശൻ സ്വാഗതവും തൊടുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. സാജൻ ജോസഫ് ചാഴിക്കാടൻ നന്ദിയും പറയും. തുടർന്ന് വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകളെടുക്കും. അന്ന് രാവിലെ ഏഴ് മുതൽ നഗരത്തിൽ ഭീമ ജങ്ഷൻ, മങ്ങാട്ടുകവല ബസ് സ്റ്റാൻഡ്, ഗാന്ധി സ്‌ക്വയർ, സ്വകാര്യ ബസ് സ്റ്റാൻഡ്, തൊടുപുഴ ലയൺസ് ക്ലബ് എന്നീ അഞ്ചു കേന്ദ്രങ്ങളിൽ സൗജന്യ പ്രമേഹ രോഗ നിർണയത്തിനും സൗകര്യമുണ്ടായിരിക്കുമെന്ന് അവർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഡോ. സുദർശൻ, ഡോ. സാജൻ ജോസഫ്, ജെയിൻ എം. ജോസഫ്, റോയി ലൂക്ക്, പോൾ ജോസ്, പീറ്റർ തോമസ്, അനൂപ് ധന്വന്തരി എന്നിവർ പങ്കെടുത്തു.