അടിമാലി: പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും അടിമാലി ജനമൈത്രി പൊലീസ് ക്യാന്റീനിന്റെയും കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സംയുക്ത നേതൃത്വത്തിൽ അടിമാലിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മൂന്നാർ ഡി.വൈ.എസ്.പി സുനീഷ് ബാബു ഉദ്ഘാടനം ചെയ്തു.പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു.