mani
ഇടുക്കി ജില്ലാ ആശുപത്രിയിൽ ആരംഭിക്കുന്ന ഡി-അഡിക്ഷൻ സെന്റർ മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു.

ഇടുക്കി: മദ്യം, മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള സർക്കാർ പോരാട്ടം തുടരുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. കേരള എക്‌സൈസ് - ആരോഗ്യ വകുപ്പുകൾ സംയുക്തമായി ജില്ലാ ആശുപത്രിയിൽ ആരംഭിക്കുന്ന ലഹരി വർജ്ജന മിഷൻ വിമുക്തി ലഹരിമോചന ചികിത്സാ കേന്ദ്രമായ ഡി-അഡിക്ഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഴത്തോപ്പ് പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ അധ്യക്ഷത വഹിച്ചു. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് സ്വാഗതമാശംസിച്ചു. ജില്ലാ കളക്ടർ കെ. ജീവൻ ബാബു വിഷയാവതരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ. എൻ, ഡോ. മണികണ്ഠൻ എം , ഡോ. അജു ജോസ്, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് വട്ടപ്പാറ, വാഴത്തോപ്പ് പഞ്ചായത്തംഗം സുരേഷ്, പി.കെ. വിനോദ്, അനിൽ കൂവപ്ലാക്കൽ, പി.കെ. വിനോദ്, പി.കെ. ജയൻ, ആർ.സജീവ്, അസി.എക്‌സൈസ് കമ്മീഷണർ ജി.പ്രദീപ്, ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം.ജെജോസഫ് എന്നിവർ സംസാരിച്ചു.