tem
ക്ഷേത്ര പ്രവേശനം വിളംബരത്തിന്റെ 82 മത് വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല ഉദ്ഘാടനം മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: എണ്ണമറ്റ ത്യാഗങ്ങൾ സഹിച്ചാണ് സാമൂഹ്യ പരിഷ്‌കർത്താക്കൾ മനുഷ്യരെ മനുഷ്യരാക്കാനും വഴിനടക്കുവാനും വസ്ത്രം ധരിക്കാനും ക്ഷേത്രത്തിൽ പ്രവേശിക്കാനുമുള്ള അവകാശങ്ങൾ നേടിയെടുത്തതെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. വാഴത്തോപ്പ് പഞ്ചായത്ത് ഹാളിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാമത് വാർഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സാംസ്‌കാരിക വകുപ്പ്, പുരാരേഖാ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജീവൻ ബാബു സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജൻ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ സി.വി. വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ ഷാജി, വാഴത്തോപ്പ് പഞ്ചായത്ത് അംഗങ്ങളായ പി.എസ്. സുരേഷ്, പ്രഭാ തങ്കച്ചൻ, കെ.എം. ജലാലുദീൻ, അമൽ എസ്. ജോസ്, അമ്മിണി ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. ശിവരാമൻ, അനിൽ കൂവപ്ലാക്കൽ, പി.കെ. ജയൻ, സി.എം. അസീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.പി. സന്തോഷ് എന്നിവർ സംസാരിച്ചു. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയർത്തി വിളംബരഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.