മൂന്നാർ: കലിതുള്ളിയെത്തിയ കാട്ടാനക്കൂട്ടും കന്നിമലയിൽ രണ്ട് കടകൾ

നശിപ്പിച്ചു. അഗ്നിമുത്തു (55), രാജകുമാരി (58) എന്നിവരുടെ കടകളാണ്
നശിപ്പിച്ചത്. പുലർച്ചെ മൂന്നുമണിയോടെയാണ് അമ്മയും കുഞ്ഞുമടങ്ങുന്ന സംഘം കന്നിമലയിൽ എത്തിയത്. പാതയോരങ്ങളിൽ നിർമ്മിച്ചിരുന്ന ഇരുവരുടെയും കടകൾ തല്ലിതകർത്ത കാട്ടാനകൾ അരമണിക്കൂറോളം ഭീകരന്തരൂക്ഷം സ്യഷ്ടിച്ചു. കാട്ടാനകൾ എത്തിയപ്പോൾ രാജകുമാരി കടയിൽ ഉറക്കത്തിലായിരുന്നു. ഇവർ സ്ലാബിനയിൽ അഭയം പ്രാപിച്ചു. എല്ലാദിവസവും കടയിൽ കിടക്കുമായിരുന്ന അഗ്നിമുത്തു അന്ന് ബന്ധുവിന്റെ വിവാഹത്തിനായി പോയതായിരുന്നു. രാജകുമാരിയുടെ കടയുടെ ഷട്ടറിനും മേശയ്ക്കും കസേരയ്ക്കും കേടുപാടുകൾ സംഭവിച്ചു. അഗ്നിമുത്തുവിന്റെ കട പൂർണമായി തകർക്കുകയും കടയിൽ സൂക്ഷിച്ചിരുന്ന ബേക്കറി സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. മൂന്നുവർഷം മുമ്പും കാട്ടാനകൾ ഇത്തരത്തിൽ ആക്രമണം നടത്തിയിരുന്നെങ്കിലും നാശനഷ്ടമുണ്ടായിരുന്നില്ല.