ഇടുക്കി: കുടുംബശ്രീ ജില്ലാമിഷന് കീഴിൽ 2019 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെ ആറ് മാസത്തേക്ക് ജേർണലിസ്റ്റ് ഇന്റേൺ ആയി പ്രവർത്തിക്കാൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, അംഗീകൃത സർവ്വകലാശാലകളുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ നിന്ന് 2017-18 ൽ ജേർണലിസം ബിരുദമോ ബിരുദാനന്തര ബിരുദമോ വിജയിച്ചവരായിരിക്കണം. വയസ് 20 നും 30നും മദ്ധ്യേ. 2019 ജനുവരി ഒന്നിന് 30 വയസ് കവിയാൻ പാടില്ല. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ട്. ജില്ലാതലത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും www.kudumbashree.com എന്ന വെബ്‌സൈറ്റിന്റെ കരിയേഴ്‌സ് എന്ന വിഭാഗത്തിൽ ലഭിക്കും. അപേക്ഷകൾ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ) ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസംബർ 10ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ കുയിലിമല 685603 എന്ന വിലാസത്തിൽ ലഭിക്കണം.