തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് 2019- 20 വാർഷിക ഗ്രാമ സഭാ യോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിൻസി സോയിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് 2019- 20 വർഷം നടപ്പിലാക്കേണ്ട പദ്ധതികളെപ്പറ്റി വിശദമായി ചർച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ലത്തീഫ് മുഹമ്മദ്, സിന്ധുകുമാർ, വത്സ ജോൺ, കുട്ടിയമ്മ മൈക്കിൾ, ഏലിക്കുട്ടി മാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിനീത അനിൽകുമാർ, സതീഷ് കേശവൻ, ജിമ്മി മറ്റത്തിപ്പാറ, അന്നമ്മ ചെറിയാൻ, ഷൈനി ഷാജി, ലീലാമ്മ ജോസ്, ജേക്കബ് മത്തായി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.