ചെപ്പുകുളം: എസ്.എൻ.ഡി.പി യോഗം ചെപ്പുകുളം ശാഖയുടെ കീഴിലുള്ള ഗുരുദേവപ്രതിഷ്ഠയുടെ 17-ാമത് വാർഷികവും കലശാഭിഷേകവും 15ന് രാവിലെ അഞ്ച് മുതൽ ശിവരാമൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 10.30ന് ആരംഭിക്കുന്ന പ്രതിഷ്ഠാ ദിന സമ്മേളനത്തിൽ തൊടുപുഴ യൂണിയൻ കൺവീനർ കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി കെ.ഡി. ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ബോർഡംഗം വി. ജയേഷ്, വനിതാസംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ എന്നിവർ സംസാരിക്കും. ശാഖാ പ്രസിഡന്റ് പി.എം. സുകുമാരൻ സ്വാഗതവും സെക്രട്ടറി പി.കെ. അഭിലാഷ് നന്ദിയും പറയും. ഉച്ചയ്ക്ക് 1.50ന് കലശം എഴുന്നള്ളിപ്പും 2.10ന് കലശാഭിഷേകവും നടക്കും. തുടർന്ന് പ്രസാദഊട്ട്.