king-cobra
മാമലക്കണ്ടത്ത് പി.പി. ശശിയുടെ കിണറ്റിൽ നിന്ന് പിടികൂടിയ രാജവെമ്പാല

ഇടുക്കി: മാമലകണ്ടത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. മാമലക്കണ്ടം എളംപ്ലാശേരി ഭാഗത്ത് പി.പി. ശശിയുടെ പുരയിടത്തിലെ കിണറ്റിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കിണറ്റിൽ നിന്ന് അസാധാരണ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിന്റെ വാളറ സ്റ്റേഷനിൽ വിവരം അറിയിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ.എസ്. ഗിരീഷ്, സജിമോൻ, നൗഷാദ്, ഷൈൻ കോതമംഗലം എന്നിവരെത്തി എട്ട് അടിനീളമുള്ള പെൺ പാമ്പിനെ പിടികൂടുകയായിരുന്നു. ഈ പ്രദേശത്തുനിന്ന് പിടികൂടുന്ന നാലാമത്തെ രാജവെമ്പാലയാണിത്.