ചെറുതോണി: ഇടുക്കി- കഞ്ഞിക്കുഴി പഞ്ചായത്തിൽ ചേലച്ചുവട് ബസ് സ്റ്റാൻഡ് കം ഷോപിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് ഫണ്ട് 51 ലക്ഷം വിനിയോഗിച്ചാണ് ആദ്യഘട്ട നിർമ്മാണം പൂർത്തിയായിട്ടുള്ളത്. രണ്ടാംഘട്ട നിർമ്മാണത്തിനുള്ള 41.3 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ ജയൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മോളി ഗീവർഗീസ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് ഊരക്കാട്ടിൽ, പുഷ്പ ഗോപി, രാജി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ടോമി ജോസഫ്, പഞ്ചായത്തംഗങ്ങളായ റാണി ഷാജി, റ്റിൻസി തോമസ്, റോബിൻ ജോസഫ്, ജോഷ്വ ദേവസ്യ, രാജേശ്വരി രാജൻ, തങ്കച്ചൻ മത്തായി, ബിന്ദു അഭയൻ, തോമസ് ജോണി, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.