rajkumar
രാജ്കുമാർ

മറയൂർ: പാമ്പാറ്റിൽ കുളിക്കാനിറങ്ങുന്നതിനിടെ കാൽവഴുതി വീണ് ഒഴുക്കിൽപ്പെട്ട കാണാതായ ഐ.എസ്.ആർ.ഒ യിലെ ഫയർമാനും ദേവികുളം സ്വദേശിയുമായ രാജ്കുമാറിനെ (49) ഒരുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 13 ന് ഉച്ചക്ക് 12 മണിയോടെയാണ് തെങ്കാശിനാഥൻ ക്ഷേത്രത്തിന് സമീപം ഇയാൾ ഒഴുക്കിൽപ്പെട്ടത്. തിരുവനന്തപുരത്ത് നിന്നും സഹപ്രവർത്തകർക്കൊപ്പം തറവാട്ടിൽ എത്തിയ രാജ്കുമാർ മൂന്നാർ ഇരവികുളം എന്നിവിടങ്ങളിൽ സന്ദർശനത്തിന് ശേഷമാണ് പാമ്പാറിൽ കുളിക്കാൻ പോയത്. പാമ്പാറ്റിലെ ഏറ്റവും അപകടകരമായ ചുഴികളുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്. ഫയർഫോഴ്‌സും നാവികസേനയും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അപകടസമയം കൂടെയുണ്ടായിരുന്നവർ ഫയർമാന്മാർ ആയിരിന്നിട്ടും രക്ഷിക്കാൻ ശ്രമിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രാജ്കുമാറിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ദേവികുളം സ്വദേശി പൊന്നയ്യന്റെയും സുബ്ബലക്ഷമിയുടെയും മകനാണ് രാജ്കുമാർ.