തൊടുപുഴ : ധന്വന്തരി വൈദ്യശാലയുടെ ആരംഭകാല ജീവനക്കാരൻ കോലാനി ചെറുകര വാര്യത്ത് വി.എ. ബാലകൃഷ്ണ വാര്യർ (86) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ അച്ചൻകവല കുന്നുംപുറത്ത് വാര്യത്ത് കുടുംബാംഗം. മക്കൾ: ജയശ്രീ, സി. ബി. ഹരികൃഷ്ണൻ (സീനിയർ ക്ലാർക്ക്, തൊടുപുഴ നഗരസഭ, കെ.എം.സി.എസ്.യു. സംസ്ഥാന കമ്മറ്റിയംഗം), സി.ബി. ജയകൃഷ്ണൻ (ടാക്‌സ് പ്രാക്ടീഷണർ, വാര്യർ സമാജം കേന്ദ്രകമ്മറ്റി സെക്രട്ടറി), സി. ബി. ഗീത (വ്യവസായ വകുപ്പ് കോട്ടയം), സി.ബി. ജ്യോതി (ആരോഗ്യവകുപ്പ് ചെങ്ങന്നൂർ). മരുമക്കൾ : മോഹന വാര്യർ (റിട്ട. കൊച്ചിൻ ദേവസ്വം ബോർഡ്), ബിന്ദു, നിർമ്മലാ ദേവി (കളക്ടറേറ്റ്, ഇടുക്കി), യു. ഷിബി (ടാക്‌സ് പ്രാക്ടീഷണർ, കോട്ടയം), സി. ഗിരീഷ് കുമാർ (ടാക്‌സ് പ്രാക്ടീഷണർ കോട്ടയം). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.