തൊടുപുഴ: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നതായി എെ.എൻ.എൽ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എതിർ വിഭാഗത്തിൽ നിന്ന് വിലപേശൽ നടത്തിയാണ് മുസ്ലീം ലീഗ് സ്വന്തം പാർട്ടിയിലേക്ക് ആളെ കൂട്ടുന്നതെന്നും നേതാക്കൾ ആരോപിച്ചു. എെ.എൻ.എൽ ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാൻ,​ സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് ഷെരീഫ് വി.എസ്,​ ജില്ലാ ട്രഷറർ എം.എച്ച്. മുനീർ മൗലവി,​ കെ.എം. ജബ്ബാർ,​ യൂസഫ് കുടയത്തൂർ എന്നിവരും പങ്കെടുത്തു.