തൊടുപുഴ: നെടിയശാലയിൽ തൊടുപുഴ ബ്ളോക്ക് പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണീറ്റിന്റെ ഉദ്ഘാടനം 16 ന് വൈകിട്ട് അഞ്ചിന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോയ്സ് ജോർജ് എം.പി,​ ജില്ലാ കളക്ടർ കെ. ജീവൻ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പഞ്ചായത്ത് തലത്തിൽ ഹരിതസേന ശേഖരിക്കുന്ന പ്ളാസ്റ്റിക്, കളക്ഷൻ സെന്ററിൽ സൂക്ഷിച്ചശേഷം ബ്ളോക്ക് പഞ്ചായത്തിന്റെ ഹരിത സേനാംഗങ്ങൾ ഷ്റെഡിംഗ് യൂണീറ്റിൽ എത്തിച്ച് പൊടിച്ച് റോഡ് നിർമ്മാണത്തിന് ക്ളീൻ കേരള കമ്പനിക്ക് നൽകും. വാർത്താ സമ്മേളനത്തിൽ പ്റൻസി സോയി, വിനീത അനിൽകുമാർ, സതീശൻ, സക്കീർ എന്നിവർ പങ്കെടുത്തു.