തൊടുപുഴ: ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ലോക പ്രമേഹ ബോധവത്കരണ ദിനത്തിൽ റാലി നടത്തി. ഭീമ ജംഗ്ഷനിൽ ഡയബറ്റിക് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. കെ. സുദർശന് പതാക കൈമാറി ജോയ്‌സ് ജോർജ് എം.പി റാലി ഫ്ളാഗ് ഒഫ് ചെയ്തു. തുടർന്ന് കെ.പി. തോമസ് കുളിരാങ്കൽ മെമ്മോറിയൽ ലയൺസ് കമ്മ്യൂണിറ്റി സെന്ററിൽ ചേർന്ന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് 318 സി ഗവർണർ അഡ്വ. എ.വി വാമനകുമാർ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡയബറ്റിക് ഫുഡ് എക്‌സിബിഷൻ നഗരസഭ അദ്ധ്യക്ഷ മിനി മധു ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകളെടുത്തു. പ്രമേഹ രോഗികളുടെ ഭക്ഷണക്രമം സംബന്ധിച്ച് എക്‌സിബിഷനും നടത്തി. നഗരത്തിൽ അഞ്ചിടങ്ങളിൽ ഒരുക്കിയ സൗജന്യ പ്രമേഹ രോഗ നിർണയ കേന്ദ്രങ്ങൾ നിരവധി പേർക്ക് ആശ്വാസമായി.