തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് സംസ്ഥാന നാടകോത്സവം ഡിസംബർ രണ്ട് മുതൽ ആറ് വരെ തൊടുപുഴ ടൗൺ ഹാളിൽ നടത്തും. സ്വാഗത സംഘം രൂപീകരണയോഗം ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.പി.എ.സി കായംകുളം, രണ്ടാം സ്ഥാനം നേടിയ കൊല്ലം കാളിദാസ കലാകേന്ദ്രം, അസീസി കെല്ലം, ആവിഷ്‌കര ഓച്ചിറ, സാരഥി അമ്പലപ്പുഴ, തുടങ്ങിയ നാടകസമിതികളാണ് പങ്കെടുക്കുന്നത്. കെ.എം. ബാബു (ചെയർമാൻ), കെ.സി. സുരേന്ദ്രൻ (പ്രസിഡന്റ്), അജയ് തോമസ്, എ.കെ. ദിവാകരൻ, എ.പി. കാസിൻ, കെ.എം. രാജൻ, ടി.കെ. വിജയൻ, പി.ആർ.വിനോയ്, പി.ആർ. വിശ്വൻ, (വൈസ് പ്രസിഡന്റുമാർ), ഷാജു പോൾ (സെക്രട്ടറി), ജോസ് തോമസ്, മുഹമ്മജ് നജിബ്, പി. വിനോദ്, കെ.പി. സജി, ഇ.കെ. മനോജ് എൻ.എ. റഷീദ്, ബേബി മാത്യൂ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി 250 അംഗ സ്വാഗത സംഘം രൂപീകരിച്ചു.