ഇടുക്കി: കുമളി ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നുള്ള കിഴക്കൻമേഖല ശിവഗിരി തീർത്ഥാടന പദയാത്ര ഡിസംബർ 21ന് ആരംഭിക്കുമെന്ന് സ്വാമി ഗുരുപ്രകാശം അറിയിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പര്യടനം നടത്തുന്ന തീർത്ഥാടനം ഡിസംബർ 29 ന് ശിവഗിരിയിൽ സമാപിക്കും. പദയാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകരുടെ പഞ്ചശുദ്ധി വ്രതാരംഭം കുറിച്ചുകൊണ്ടുള്ള പീതാംബരദീക്ഷ ചടങ്ങ് ഡിസംബർ 16ന് ആശ്രമത്തിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ ഒന്നിന് മുമ്പ് സംഘാടക സമിതി സെക്രട്ടറിയുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യണം. തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ രക്ഷാധികാരികളും ടി.വി. രാജേന്ദ്രൻ (ചെയർമാൻ), പി.എൻ. രവിലാൽ (കൺവീനർ), എസ്. ശരത് (സെക്രട്ടറി), ടി.സി. രതീഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളുമായ കമ്മിറ്റി രൂപീകരിച്ചു. പദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കേണ്ട നമ്പർ: 9496568125.