തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ ദ്വിദിന പ്രീമാര്യേജ് കൗൺസലിംഗ് ക്ലാസ് ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നാളെ ആരംഭിക്കും.
രാവിലെ 9 ന് യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് ക്ലാസ് ഉദ്ഘാടനം ചെയ്യും. കൺവീനർ ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. വൈക്കം ബെന്നി ശാന്തി ഭദ്രദീപം തെളിക്കും. യോഗം അസി. സെക്രട്ടറി ഷാജി കല്ലാറയിൽ മുഖ്യപ്രസംഗം നടത്തും. വൈദിക സമിതി യൂണിയൻ കൺവീനർ കെ.എൻ. രാമചന്ദ്രൻ ശാന്തി, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡന്റ് കെ.പി. സന്തോഷ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം സെക്രട്ടറി സി.കെ. അജിമോൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എൻ.ആർ. അജിൻ, സെക്രട്ടറി അനന്തു ശിവശങ്കർ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ, സൈബർസേന തൊടുപുഴ യൂണിയൻ ചെയർമാൻ ജിനു ഉണ്ണികൃഷ്ണൻ, സൈബർസേന യൂണിയൻ കൺവീനർ സതീഷ് വണ്ണപ്പുറം എന്നിവർ പ്രസംഗിക്കും. യോഗം ഡയറക്ടർ വി. ജയേഷ് സ്വാഗതവും വനിതാസംഘം യൂണിയൻ സെക്രട്ടറി മൃദുല വിശ്വംഭരൻ നന്ദിയും പറയും.