തൊടുപുഴ: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 38സി നടപ്പാക്കി വരുന്ന സൗജന്യ സ്‌നേഹ ഭവന നിർമാണ പദ്ധതി പ്രകാരമുള്ള വഴിത്തല ലയൺസ് ക്ലബ് നൽകുന്ന ഭവനത്തിന്റെ നിർമാണോദ്ഘാടനം ഇന്ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എ.വി. വാമനകുമാർ വൈകിട്ട് അഞ്ചിന് നിർമാണോദ്ഘാടനം നിർവഹിക്കും. വഴിത്തല തോലാനിക്കുന്നേൽ ടി.പി. ചിന്നമ്മയ്ക്കാണ് വീട് നിർമിച്ചു നൽകുന്നത്. ആറ് ലക്ഷം രൂപ ചിലവ് വരുന്ന വീടിന് 400 ചതുരശ്ര അടി വിസ്തീർണമുണ്ടാവും. വാർത്താ സമ്മേളനത്തിൽ വഴിത്തല ലയൺസ് ക്ലബ് പ്രസിഡന്റ് സതീശ് ദത്ത്, തമ്പി എരുമേലിക്കര, സെക്രട്ടറി കെ.ഒ. തോമസ്, സണ്ണി വട്ടപ്പാറ, ജോൺസ് ജോർജ് എന്നിവർ പങ്കെടുത്തു.