വണ്ടിപെരിയാർ: കാൽ കിലോ കഞ്ചാവുമായി അന്ധ്രാ സ്വദേശികൾ പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന ലൈയ്‌ലാൻഡ് നാഷണൽ പെർമിറ്റ് ലോറിയും പിടിച്ചെടുത്തു. വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മഞ്ചുമല ഭാഗത്താണ് പിടിയിലായത്. ആന്ധ്ര സ്വദേശികളായ അപ്പറാവു (39), പ്രകാശ് (29) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ സാധനങ്ങൾ ഇറക്കിയ ശേഷം തൊടുപുഴയിൽ പൈനാപ്പിൾ കയറ്റുന്നതിനായി പോകും വഴിയാണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. രഘു, ഉദ്യോഗസ്ഥന്മാരായ ചന്ദ്രൻകുട്ടി, രാജ് കുമാർ, സിജു ദാനിയേൽ, രാജീവ്, സൈനുദീൻ കുട്ടി, ബിലേഷ് എന്നിവർ ചേർന്നാണ് കേസ് കണ്ടെടുത്തത്‌.