ഇടുക്കി: മുതിർന്ന പൗരന്മാരുടെ പരാതികൾ പരിഹരിക്കാനുള്ള ജില്ലാ ട്രൈബ്യൂണൽ, സംസ്ഥാന സർക്കാർ രൂപീകരിച്ച ജില്ലാ കൗൺസിൽ എന്നിവ കൃത്യമായി പ്രവർത്തിച്ച് പൗരന്മാരുടെ സങ്കടനിവൃത്തി വരുത്തണമെന്ന് സീനിയർ സിറ്റീസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ചെറുതോണി ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ.ദിവാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.സത്യൻ, എ.ജെ. ശശിധരൻ, കെ.കെ.കുലശേഖരൻ, മേരിക്കുട്ടി എബ്രഹാം, രാമദാസ്, തങ്കരാജൻ തുടങ്ങിയവർ സംസാരിച്ചു.