കുമാരമംഗലം പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് തുടക്കമായി. 24 ന് ആറാട്ടോടുകൂടി സമാപിക്കും. ഇന്ന് രാവിലെ 5 ന് നടതുറക്കൽ,​ ഉഷപൂജ,​ ഗണപതി ഹോമം,​ പതിവ് പൂജകൾ,​ നടതുറക്കൽ,​ 6.30 ന് ദശാവതാരച്ചാർത്ത്,​ ചുറ്റുവിളക്ക് സമർപ്പണം,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. നാളെ രാവിലെ 5 ന് നടതുറക്കൽ,​ ഉഷപൂജ,​ ഗണപതി ഹോമം,​ എതൃത്തപൂജ,​ പന്തീരടി പൂജ,​ ചതുശുദ്ധി,​ ധാര,​ പഞ്ചഗവ്യം,​ പഞ്ചകം 25 കലശം എന്നി പൂജകളും അഭിഷേകവും,​ ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദശാവതാരച്ചാർത്ത്,​ വിശേഷാൽ ദീപാരാധന,​ തുടർന്ന് തിരുവുത്സവത്തിന് പുതിയ കൊടിക്കൂറ തിരുമുമ്പിൽ സമ‌ർപ്പിക്കുന്നു,​ തുടർന്ന് തൃക്കൊടിയേറ്റ്,​ പ്രസാദ ഊട്ട്,​ 8.30 ന് കലാപരിപാടികൾ,​ ഭജന എന്നിവ നടക്കും.